Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bino George

Thrissur

സ്കൂ​ൾ ഓ​ർ​മ​ക​ളു​ടെ ഗോ​ൾ​മു​ഖ​ത്തു ബി​നോ ജോ​ർ​ജ് 

തൃ​ശൂ​ർ: സ്കൂ​ൾ ഓ​ർ​മ​ക​ളു​മാ​യി ബി​നോ ജോ​ർ​ജ് വീ​ണ്ടും എ​ത്തി. ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ചാ​യ തൃ​ശൂ​ർ സ്വ​ദേ​ശി ബി​നോ ജോ​ർ​ജ് ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ത​ന്‍റെ ആ​ദ്യ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച 2000 കു​ട്ടി​ക​ളു​ടെ ഗോ​ള​ടി ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യാ​ണ് ചെ​മ്പു​ക്കാ​വ് ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽ എ​ത്തി​യ​ത്.

നാ​ലാം ക്ലാ​സ് വ​രെ താ​ൻ പ​ഠി​ച്ച സ്കൂ​ളി​ലെ ഓ​ർ​മ​ക​ൾ അ​ദ്ദേ​ഹം പ​ങ്കി​ട്ടു. താ​ൻ പ​ഠി​ച്ച ക്ലാ​സ് മു​റി​യി​ൽ ചെ​ന്ന് കു​ട്ടി​ക​ൾ​ക്കൊ​പ്പം ബെ​ഞ്ചി​ൽ ഇ​രു​ന്നാ​ണ് അ​ദ്ദേ​ഹം പ​ഴ​യ ഓ​ർ​മ​ക​ളി​ലേ​ക്കു പോ​യ​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വ​ച്ചു. ഹോ​ളി​ഫാ​മി​ലി സി​ജി​എ​ച്ച്എ​സ് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഗ്ലോ​റി, സ്കൂ​ളി​ലെ ഫു​ട്ബോ​ൾ കോ​ച്ച് സ്റ്റാ​ൻ​ലി പ​ടി​ക്ക​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജോ​യ്, പി.​ടി. അ​ധ്യാ​പ​ക​ൻ ഹെ​ഡ്‌​വി​ൻ ​തു​ട​ങ്ങി​യ​വ​ർ ബി​നോ ജോ​ർ​ജി​നെ സ്വീ​ക​രി​ച്ചു. സ്കൂ​ൾ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഗോ​ള​ടി ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ ഗോ​ൾ​വ​ല കു​ലു​ക്കി.

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​ര​വം

തൃ​ശൂ​ർ: കി​ഴ​ക്കും​പാ​ട്ടു​ക​ര ഫ്ര​ണ്ട്സ് ഓ​ഫ് രാ​ജ​ർ​ഷി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ 2026 ആ​ര​വം' വി​ളം​ബ​ര ബൈ​ക്ക് റാ​ലി​യും സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​വും ന​ട​ത്തി. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ജീ​സ് ജോ​ർ​ജ് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്നു​ന​ട​ന്ന സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന, ജ​ർ​മ​നി, പോ​ർ​ച്ചു​ഗ​ൽ ഫാ​ൻ​സ് ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി. ബ്ര​സീ​ൽ, ഫ്രാ​ൻ​സ് ടീ​മു​ക​ൾ ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്കു ഫു​ട്ബോ​ൾ കോ​ച്ച് ബി​നോ ജോ​ർ​ജ് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കൊ​ല്ലു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ലോ​ക​ക​പ്പ് ആ​വേ​ശ​വു​മാ​യി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്

തൃ​ശൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശം ഏ​റ്റെ​ടു​ത്ത് പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്. യു ​കാ​ൻ മീ ​എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ആ​ഘോ​ഷം മ​ണ​ലൂ​ർ എം​എ​ൽ​എ പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബി പാ​ല​മ​റ്റ​ത്ത്, ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ ജോ​സ് കാ​ള​ൻ, കു​ന്നം​കു​ളം ബ​ഥ​നി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി.​എ​ൽ. ജോ​ഷി, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. എം. ​ബി​ജു ജോ​ണ്‍, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷെ​റീ​ന ജോ​ണി, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ എ.​കെ. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​വേ​ശം പു​ത്തൂ​രി​ലും


പു​ത്തൂ​ർ: യം​ഗ്സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും പു​ത്തൂ​ർ ഗ​വ. സ്കൂ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ക​പ്പ് വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ഖി​ൽ, യം​ഗ്സ്റ്റേ​ഴ്സ് പ്ര​സി​ഡ​ന്‍റ് എം.​എം. സേ​തു​മാ​ധ​വ​ൻ, സെ​ക്ര​ട്ട​റി ടി.​ടി. ബൈ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കാ​ക്ക​നാ​ട്ട്, ട്ര​ഷ​റ​ർ എം. ​അ​ര​വി​ന്ദാ​ക്ഷ​ൻ, ര​ക്ഷാ​ധി​കാ​രി എ.​ആ​ർ. പ്രേ​മാ​ന​ന്ദ​ൻ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ജി​നു​മോ​ൻ, മ​റ്റ് മെം​ബ​ർ​മാ​ർ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ടി. ​സു​നി​ത നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up